എന്റെ ഈ വരികൾ ആ ചിതറിപ്പറന്ന ചിന്തകളെ കൂട്ടിച്ചേർത്ത് വായിക്കാനുള്ള ഒരു എളിയ ശ്രമം മാത്രം...)
ഒരു മീനമാസം തീർത്ത വെയിലാഴിയിൽ
തണൽദ്വീപു തേടി ദിക്കറിയാതലയവേ
കണ്ടു ഞാൻ നിഴൽപുതപ്പിൻ കീഴിൽ
അലസയായുറങ്ങുന്നൊരപ്സരകന്യകയെപ്പോല-
നന്തമായ് നീണ്ടു കിടക്കുന്നൊരീ പാത,
ഓർത്തു ഞാൻ നന്ദിയോടെ,
എനിക്കായ് വെയിൽ കാഞ്ഞൊരാ
അജ്ഞാത വൃക്ഷമാം നന്മയേ.
കാതങ്ങൾ പിന്നിട്ടു മുന്നോട്ടു നീങ്ങവേ
കണ്ടു ഞാൻ, മരമല്ലൊരസ്ഥിമാടം മാത്രം;
തെല്ലും ഭയന്നില്ല ഞാനെന്റെ പേരതിൽ
വായിച്ച മാത്രയിൽ കരഞ്ഞതുമില്ല ഞാൻ;
ശീതളമാമീ കരിനിഴൽപരവതാനി
തീർത്ത സൂര്യനേ നോക്കിയൊരു
മന്ദസ്മിതം
തൂകി നിന്നു ഞാൻ
നിസ്സങ്കനായ്
വൃഥാ.
~ ഹരി ശങ്കർ
3 comments:
Broad imagination both in the poem and picture.
think beyond your imaginations. World will come to your foot steps.
Broad imagination both in the poem and picture.
think beyond your imaginations. World will come to your foot steps.
Thank you very much Jayakumar Mama...
Post a Comment